ഭക്തിഗാനം
സന്നിധി
ഗുരുവായൂരപ്പാ... നിന്‍ തിരുനടയില്‍
സാന്ത്വനം തേടി ഞാന്‍ വന്നു
കാര്‍മുകില്‍ പോലെയെന്‍ ചിത്തത്തി-
ലുള്ളൊരു നൊമ്പരമാകെ മാറ്റിടുവാന്‍.
(ഗുരുവായൂരപ്പാ...)
കാറ്റിലും കോളിലും എന്റെ വഞ്ചി
ഉലയുന്നു മാനസം ഉഴലുന്നു
അഴലിന്നറുതി വരുത്തിടാനായി
അണയുന്നു നിന്‍ സന്നിധിയില്‍
(ഗുരുവായൂരപ്പാ...)
ഗുരുവായൂരമ്പല നടയിലിന്ന്
നമ്രശിരസ്‌കനായ് നിന്നിടുമ്പോള്‍
നിന്‍ മുരളി ഉതിര്‍ത്ത നാദം
ഉള്ളിലിളകി കുളിരലയായ്
(ഗുരുവായൂരപ്പാ...)
-അന്‍വര്‍ എം. സാദത്ത്.
No comments:
Post a Comment